ഏലൂർ: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി ഏലൂർ മുനിസിപ്പാലിറ്റിയിലെ മൂന്നാംശക്തികേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 30-ാം വാർഡ് ലക്ഷംവീട് ഭാഗത്തേക്ക് പോകുന്ന റോഡും കാനകളും വൃത്തിയാക്കി. കൗൺസിലറും ബി.ജെ.പി ജില്ലാസമിതി അംഗവുമായ ചന്ദ്രികാ രാജൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് വി.വി. പ്രകാശൻ, സെക്രട്ടറി ഐ.ആർ. രാജേഷ്, കമ്മറ്റിഅംഗം എ.എസ്. ദിപിൽകുമാർ, ബൂത്ത് പ്രസിഡന്റ് സി.പി.ജയൻ, വൈസ് പ്രസിഡന്റ് ബിനു വടാത്തല, കമ്മിറ്റിഅംഗങ്ങളായ രാജശേഖരൻ നാവുള്ളിൽ, രാജൻ ചാന്ദ്നി, പ്രശാന്ത് വസന്തൻ , പി.ജി. രമേശൻ എന്നിവർ നേതൃത്വം നൽകി.