പറവൂർ: ജില്ലയിലെ കൈത്തറി മേഖലയിൽ 2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള കാലയളവിൽ ഉത്പാദനം നടത്തിയ തൊഴിലാളികൾക്ക് ആയിരംരൂപയും പത്തുകിലോ അരിയും നൽകും. ജില്ലയിലെ കൈത്തറി സഹകരണസംഘം പ്രസിഡന്റുമാരുടെ യോഗത്തിലാണ് തീരുമാനം. ജൂൺ രണ്ടുമുതൽ സംഘങ്ങളിൽ വിതരണം ആരംഭിക്കും. കഴിഞ്ഞ ഒരുവർഷമായി വില്പപന മുടങ്ങിയതിനാൽ സംഘങ്ങളിൽ കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള സഹായം അഭ്യർത്ഥിച്ച് സർക്കാരിന് നിവേദനം നൽകുമെന്ന് കെ.പി. സദാനന്ദൻ, ടി.എസ്. ബേബി എന്നിവർ പറഞ്ഞു.