kidangoor
കിടങ്ങൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സഹയാത്ര റോജി എം ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കിടങ്ങൂർ: കൊവിഡിൽ ദുരിതമനുഭവിക്കുന്ന കിടങ്ങൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്കായി സഹയാത്രാ പദ്ധതി ആരംഭിച്ചു. സ്‌കൂൾ മാനേജ്‌മെന്റും അദ്ധ്യാപകരുമാണ് കുട്ടികളുടെ സഹായിക്കാൻ അരികിലെത്തിയത്. മാനേജ്‌മെന്റ് നൽകിയ മൂന്നരലക്ഷം രൂപയും അദ്ധ്യാപകരുടെ ശമ്പളത്തിൽനിന്നും ഒന്നരലക്ഷം രൂപയും ചേർത്ത് അഞ്ചുലക്ഷം രൂപ സമാഹരിച്ച് അഞ്ചുമുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള കുട്ടികളിൽ അർഹരായവർക്ക് ഭക്ഷ്യക്കിറ്റ് , പഠനോപകരണ കിറ്റ്, പ്രതിരോധ കിറ്റ് , മെഡിക്കൽ കിറ്റ് എന്നിവ വീടുകളിൽ എത്തിച്ചു. റോജി എം.ജോൺ എം.എൽ.എ സഹയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. മാനേജർ സി. അനിറ്റ ജോസ്, പ്രിൻസിപ്പൽ സി. ജിസ തെരേസ്, ഹെഡ്മിസ്ട്രസ് സി. റ്റെസിൻ. സി. ജിസ്മി കുര്യൻ, സി.ജോസ്മി ജോസ്, സി. ലളിതട്രീസാ, സി. മെറിൻ ജോർജ് , റീനപോൾ, ജിജോ എ.പി ,ജിത്തു പറേക്കാരൻ തുടങ്ങിയവർ നേതൃത്വം നൽകി.