കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്തിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് സമീപവാസികൾക്കോ കെട്ടിടങ്ങൾക്കോ ഭീക്ഷണിയായി നിൽക്കുന്ന മരങ്ങളോ ചില്ലകളോ ഉണ്ടെങ്കിൽ അവ വെട്ടിമാറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം ഉണ്ടാകുന്ന അപകടങ്ങൾക്കും നഷ്ടങ്ങൾക്കും നിയമപ്രകാരം സ്ഥല ഉടമയായിരിക്കും ഉത്തരവാദി.