കാലടി: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി സംഭാവന നൽകി. പ്ലാറ്റിനം ജൂബിലിയുടെ നിറവിലുള്ള ലൈബ്രറി ആഘോഷങ്ങൾക്കുള്ള തുകവെട്ടിച്ചുരുക്കിയാണ് ആദ്യ ഗഡു സംഭാവന നൽകിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ലൈബ്രറി സെക്രട്ടറി കെ.കെ. വിജയനിൽനിന്ന് സംഭാവന ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡന്റ് സജീവ് അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി വിജയലക്ഷ്മി ചന്ദ്രൻ, പി.കെ. കുട്ടൻ, രാധ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.