കുറുപ്പംപടി: മുടക്കുഴ സർവീസ് സഹകരണ ബാങ്ക് മുടക്കുഴ പഞ്ചായത്തിലെ ഡി.സി.സിയിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി. മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ മെഡിക്കൽ ഓഫീസർ ഡോ: രാജിക കുട്ടപ്പന് കൈമാറി ഉദ്ഘാടനം ചെയ്തു. എൻ.പി.രാജീവ് അദ്ധ്യക്ഷത വഹിച്ചു. ജോബി മാത്യു, ജോസ്.എ.പോൾ, പോൾ കെ.പോൾ, റ്റി.സനൽ .കെ.ജെ. മാത്യു. എന്നിവർ പങ്കെടുത്തു.