അങ്കമാലി: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി കോതകുളങ്ങര മൂന്നാംവാർഡിൽ മുഴുവൻ വീടുകളിലും സാനിറ്റൈസർ, മാസ്‌ക്, ഹോമിയോമരുന്ന്, വിറ്റാമിൻ ഗുളിക അടങ്ങിയ കിറ്റ് വിതരണം ചെയതു. ജില്ലാ ജനറൽ സെക്രട്ടറി എം.എ. ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് എൻ .മനോജ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സന്ദീപ് ശങ്കർ, ഇ.എൻ. അനിൽ, ഗൗതം ചന്ദ്രൻ, ഇ.കെ. കിരൺകുമാർ, ജെ. വിനോദ്കുമാർ, പ്രശാന്ത് എന്നിവർ പങ്കെടുത്തു.