tw
കൂവപ്പടിയിൽ ട്വന്റി20-യുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നു

കുറുപ്പംപടി: പെരുമ്പാവൂർ നിയോജക മണ്ഡലത്തിൽ ട്വന്റി20 നൽകുന്ന ഭക്ഷ്യക്കിറ്റുകളുടെ വിതരണം കൂവപ്പടിയിൽ ആരംഭിച്ചു. ചീഫ് കോഡിനേറ്റർ സാബു.എം. ജേക്കബിന്റെ നിർദ്ദേശപ്രകാരം ജോലി നഷ്ടപ്പെട്ടവരും തീർത്തും കഷ്ടതയനുഭവിക്കുന്നവരുമായ 2000 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഭക്ഷ്യക്കിറ്റുകൾ നൽകുന്നത്. 19 ഇനം നിത്യോപയോഗ ഉൽപന്നങ്ങളും 11 ഇനം പച്ചക്കറികളുമടങ്ങുന്നതാണ് കിറ്റ്. ചിത്ര സുകുമാരൻ, പഞ്ചായത്ത് കോഒാഡിനേറ്റർമാർ എന്നിവരുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ നൽകി.