കോലഞ്ചേരി: കെ.എസ്.ടി.എ ജില്ലാകമ്മിറ്റിയുടെ കാർഷിക ചലഞ്ചിന്റെ ഭാഗമായി തിരുവാണിയൂർ പഞ്ചായത്തിലെ വെങ്കിട പാടശേഖരത്തിൽ കൃഷിയിറക്കി. എം.പി തമ്പിയുടെ ഒരേക്കർ പാടശേഖരത്തിൽ നടന്ന വിത്തിടൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ്, വൈസ് പ്രസിഡന്റ് ഷീജ വിശ്വനാഥൻ, അജി നാരായണൻ, കെ.എ. ജോസ്, ഏലിയാസ് മാത്യു, ജി. ആനന്ദകുമാർ, ഡാൽമിയ തങ്കപ്പൻ, ബെൻസൻ വർഗീസ്, ടി.പി. പത്രോസ്, ശ്യാമള വർണ്ണൻ, ടി.വി. പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.