അങ്കമാലി: ഡി.വൈ.എഫ്.ഐ ഞാലൂക്കര യൂണിറ്റിന്റെ നേതൃത്വത്തിൽ 503 വീടുകളിൽ മൂന്നുവട്ടം ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. എല്ലാ വീടുകളും പരിസരവും സാനിറ്റൈസ് ചെയ്തു. കൊവിഡ് ബാധിതരുടെ വീടുകളിൽ അവശ്യസാധനങ്ങളും എത്തിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. ഗോപി ഉദ്ഘാടനം നിർവഹിച്ചു..ബ്ലോക്ക് കമ്മിറ്റി അംഗം പ്രജേഷ് അദ്ധ്യക്ഷത വഹിച്ചു.