കോലഞ്ചേരി: വടവുകോട് ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ നിർദ്ധനരായ അംഗങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.എം. തങ്കച്ചൻ അദ്ധ്യക്ഷനായി. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, കെ.എ. ജിജിമോൻ, എം.എ. രവീന്ദ്രൻ, പി.ടി. അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.