ആലുവ: കുട്ടമശ്ശേരി ചെറോടത്ത് വീട്ടിൽ സി.എം. അലിക്കുഞ്ഞു മൗലവി(80) നിര്യാതനായി. കളമശേരി മർകസിന്റെ പ്രസിഡന്റ്, സുന്നി യുവജന സംഘം എറണാകുളം ജില്ല മുൻപ്രസിഡന്റ്, അബുദാബി സുന്നി സ്റ്റുഡന്റ്സ് സെന്റർ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അബുദാബി ഇസ്ലാമിക് സെന്റർ, കളമശേരി മർക്കസ്, തൃശൂർ എം.ഐ.സി മാലിക് ദിനാർ ഇസ്ലാമിക് സെന്റർ തുടങ്ങിയ നിരവധി പ്രസ്ഥാനങ്ങളുടെ തുടക്കക്കാരനുമായിരുന്നു. ഭാര്യ: ആമിന. മക്കൾ: സെക്കിയ, സെഫിയ, സുമയ്യ, സെക്കരിയ. മരുമക്കൾ: അബ്ദുൽ അസീസ്, ഹുസൈൻ, സാദിഖ്, ജസ്‌ന.