ആലുവ: സ്ഥാപകദിനത്തിൽ കൊവിഡ് പ്രതിരോധവുമായി ആലുവയിൽ കെ.എസ്.യു പ്രവർത്തകരുടെ സേവനം. നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഹൗസിൽ പ്രസിഡന്റ് അൽ അമീൻ അഷറഫ് പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ആലുവ സ്ഥാപകദിന സന്ദേശം നൽകി. മാധവപുരം കോളനിയിലെ വീടുകളും പരിസരവും അണുവിമുക്തമാക്കി. ക്വാറന്റൈനിലുള്ളവരുടെ വീടുകളുടെ പരിസരങ്ങൾ സുരക്ഷാ ക്രമീകരണങ്ങളോടെ ശുചീകരിച്ചു. മാധവപുരത്ത് ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകി.