കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ദുർഭരണത്തിനെതിരെ സമരംചെയ്യുന്ന ദ്വീപിലെ ജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് റെഡ്ഫ്ലാഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ഐക്യദാർഢ്യദിനം ആചരിക്കും. വീടുകളിലും സാദ്ധ്യമായ പൊതുസ്ഥലങ്ങളിലും പ്രവർത്തകർ കൊടികളും ബാനറുകളും ഉയർത്തും.