food
കേരള ശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ തുറവുങ്കരയിൽ നടന്ന ഭക്ഷ്യക്കിറ്റു വിതരണം അൻവർ സാദത്ത് എം.എൽ.എ. നിർവഹിക്കുന്നു.

കാലടി: കേരളശാന്തി സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. തുറവുങ്കര കമ്പനിപ്പടിയിൽ നടന്ന ചടങ്ങിൽ അൻവർ സാദത്ത് എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. ശാന്തിസമിതി സംസ്ഥാന സെക്രട്ടറി ദേവസിക്കുട്ടി പടയാട്ടിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദൻ മുഖ്യപ്രഭാഷണവും ശാന്തിസമിതി ജില്ലാ പ്രസിഡന്റ് പി.ഐ. നാദിർഷ ആമുഖപ്രഭാഷണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി ജിജോ, പഞ്ചായത്ത് അംഗം വി.എസ്. വർഗീസ് എന്നിവർ നേതൃത്വംനൽകി.