മൂവാറ്റുപുഴ: രണ്ടാം മോദി സർക്കാരിന്റെ വാർഷികത്തിന്റെ ഭാഗമായി മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ ഭക്ഷ്യക്കിറ്റും പഠനോപകരണങ്ങളുടെ വിതരണം ചെയ്തു.ന്യൂനപക്ഷ മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ജിജി.ജോസഫ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് വിനോദിന്റെ അദ്ധ്യക്ഷത വഹിച്ചു.
ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ മാത്യു മുഖ്യ പ്രഭാഷണം നടത്തി.കർഷക മോർച്ച ജില്ല കമ്മിറ്റി അംഗം അജീവ് കെ.എൻ, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത്, സേവാഭാരതി താലൂക്ക് ജോ. സെക്രട്ടറി, എസ്.സുധീഷ്, ബൂത്ത് പ്രസിഡന്റ് ജിതിൻ സുരേന്ദ്രൻ, സെക്രട്ടറി ജോൺ ടി.എസ്.അജയൻ കൊമ്പനാൽ, ആർ .ജയറാം തുടങ്ങിയവർ സംസാരിച്ചു.