anwar-sadath-mla
കോൺഗ്രസ് എടയപ്പുറം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതർക്കുള്ള ഭക്ഷ്യധാന്യ കിറ്റ് വിതരണം അൻവർ സാദത്ത്എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കോൺഗ്രസ് എടയപ്പുറം ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊവിഡ് ബാധിതർക്കും മറ്റ് രോഗങ്ങൾമൂലം ദുരിതമനുഭവിക്കുന്നവർക്കും ഭക്ഷ്യധാന്യക്കിറ്റുകൾ നൽകി. അൻവർ സാദത്ത്എം.എൽ.എ വിതരണോദ്ഘാടനം നിർവഹിച്ചു. പി.എ. മുജീബ്, ജോസി പി. ആൻഡ്രൂസ്, കെ.എസ്. കൊച്ചുപിള്ള, സി.എസ്. അജിതൻ, സി.കെ. ജയൻ, എം.എസ്.പി. സലിം, എം.ആർ. അനിൽകുമാർ, പി.എ. കുഞ്ഞുമോൻ, ടി.എ. ബഷീർ എന്നിവർ നേതൃത്വം നൽകി.