കാലടി: രാജീവ് യൂത്ത് ഫൗണ്ടേഷൻ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണ ഉദ്ഘാടനം മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ നിർവഹിച്ചു. ചെയർമാൻ ലിനോ പാടശേരി അദ്ധ്യക്ഷനായി. മലയാറ്റൂർ ബോയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെയും പുറംതോട് ഫ്രണ്ട്സ് സൗഹൃദക്കൂട്ടായ്മയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. എട്ടാംവാർഡിലെ സർക്കാർ, എയ്ഡഡ് സ്കൂൾ പ്രൈമറിമുതൽ ഹൈസ്കൂൾ വരെയുള്ള വിദ്യാർത്ഥികളുടെ വീടുകളിൽ പഠനോപകരണങ്ങൾ എത്തിച്ചു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി എസ്.ഐ. തോമസ് പങ്കെടുത്തു.