തൃക്കാക്കര: നരേന്ദ്രമോദി സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് കാക്കനാട് കരിമക്കാട് ബി.ജെ.പി ബൂത്ത് കമ്മിറ്റി ഭക്ഷ്യക്കിറ്റ് വിതരണംചെയ്തു. നഗരസഭയിലെ മുപ്പത്തൊമ്പതാം വാർഡിൽ നടന്ന വിതരണം മണ്ഡലം വൈസ് പ്രസിഡന്റ് സജീവൻ കരിമക്കാട് ഉദഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അഖിൽദേവ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജ്യോതിർമയി അരുൺദേവ്, കെ.വി. ബീനിഷ്, ടി.ബി. ലിബിൻ, രതി ധർമ്മജൻ, അനിത എന്നിവർ പങ്കെടുത്തു.