കാലടി: ചൊവ്വര ജനകീയ വായനശാലയും ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡ് ജാഗ്രതാസമിതിയും ചേർന്ന് കൊണ്ടോട്ടി ജംഗ്ഷൻ പരിസരം ശുചീകരണവും അണുനശീകരണവും നടത്തി. മെമ്പർ ജാരിയാകബീർ ഉദ്ഘാടനം ചെയ്തു. ചൊവ്വര സഹകരണബാങ്ക് പ്രസിഡന്റ് ഒ.എൻ. ഗോപാലകൃഷ്ണൻ, വായനശാല പ്രസിഡന്റ് പി.വി. തങ്കപ്പൻ, സെക്രട്ടറി കെ.കെ. ഷൈസൻ, രക്ഷാധികാരി ഒ.എൻ. ബാബു, ജാഗ്രതാസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.