tomy
ടോമി സെബാസ്റ്റ്യൻ

കൊച്ചി: കൊച്ചി സിറ്റി പൊലീസിലെ രണ്ട് മുതി‌ർന്ന പൊലീസ് ഉദ്യോഗസ്ഥ‌‌ർ ഇന്ന് പടിയിറങ്ങും. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എറണാകുളം റേഞ്ച് എസ്.പി പി.എസ്.സാബു, ക്രൈം ബ്രാഞ്ച് എറണാകുളം എസ്.പി ടോമി സെബാസ്റ്റ്യൻ എന്നിവരാണ് നീണ്ട സേവനം പൂ‌ർത്തിയാക്കി കാക്കിക്കുപ്പായം അഴിക്കുന്നത്. ഇരുവരുമടക്കം എട്ട് ഐ.പി.എസ് ഉദ്യോഗസ്ഥരും മൂന്ന് ഉന്നത ഉദ്യോഗസ്ഥരുമാണ് സേനയിൽ നിന്ന് വിരമിക്കുന്നത്.

റാന്നി സ്വദേശിയായ പി.എസ്.സാബു 1987ൽ എസ്.ഐ ആയാണ് സേനയുടെ ഭാഗമായത്. 1996ൽ ഇൻസ്‌പെക്ടറായും 2006 ൽ ഡിവൈ.എസ്.പിയായും 2013 ൽ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. എൻ.ആർ.ഐ സെൽ, സ്പെഷ്യൽ സെൽ, ക്രൈം ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും പാലക്കാട്, കോട്ടയം, കാസർഗോഡ്, ആലപ്പുഴ എന്നിവിടങ്ങളിൽ ജില്ലാ പൊലീസ് മേധാവിയായും പി.എസ്.സി വിജിലൻസ് ഓഫീസറായും സേവനം അനുഷ്ടിച്ചു. 2018 ലാണ് ഐ.പി.എസ് ലഭിച്ചത്. ഭാര്യ ആശ. മക്കൾ ജയലക്ഷ്മി, കണ്ണൻ.

1989 ലാണ് തൊടുപുഴ സ്വദേശിയായ ടോമി സെബാസ്റ്റ്യൻ എസ്.ഐയായി സർവീസിൽ പ്രവേശിച്ചത്. 2000ൽ ഇൻസ്‌പെക്ടറായും 2007ൽ ഡിവൈ.എസ്.പിയായും 2015 ൽ എസ്.പിയായും സ്ഥാനക്കയറ്റം ലഭിച്ചു. ട്രാഫിക് സൗത്ത് സോൺ എസ്.പിയായും സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിജിലൻസ് ഓഫീസറായും പ്രവർത്തിച്ചു. ഐ.പി.എസ് ലഭിച്ചശേഷം എറണാകുളം ക്രൈം ബ്രാഞ്ച്, കോഴിക്കോട് സിറ്റി, കൊച്ചി സിറ്റി, എറണാകുളം റൂറൽ, കോട്ടയം, തിരുവനന്തപുരം റൂറൽ, തൃശ്ശൂർ എന്നീ ജില്ലകളിലും സേവനം അനുഷ്ടിച്ചു. ഭാര്യ ലിനി ടോമി. മക്കൾ ഡോ.രാഹുൽ ടോമി, രേഷ്മ ടോമി.