ആലുവ: സി.പി.എം ആലുവ ഏരിയ സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ എം.ജെ. ജോണി അനുസ്മരണം ഇന്ന് നടക്കും. രാവിലെ ബ്രാഞ്ചുകളിൽ പതാക ഉയർത്തും. വൈകിട്ട് ഏഴിന് ഓൺലൈൻ മുഖേന നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ സംസാരിക്കും. പാർട്ടി ഏരിയാ കമ്മിറ്റി ഫെയ്‌സ്ബുക്ക് പേജിലാണ് പ്രഭാഷണം നടക്കുന്നതെന്ന് സി.പി.എം ആലുവ ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ അഭ്യർത്ഥിച്ചു.