
ആലുവ: കലാസാഹിത്യ മേഖലകളിൽ സജീവ സാന്നിദ്ധ്യമായ ചിത്രകലാ അദ്ധ്യാപകൻ ബാലകൃഷ്ണൻ കതിരൂർ 27 വർഷത്തെ സേവനത്തിന് ശേഷം ഇന്ന് വിരമിക്കും. മുപ്പത്തടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് വിരമിക്കുന്നത്.
1994ൽ ഈസ്റ്റ് മാറാടി ഗവ. ഹൈസ്കൂളിലാണ് ജോലിയിൽ പ്രവേശിച്ചത്. സേവനമനുഷ്ഠിച്ച സ്കൂളുകളിലെല്ലാം കലാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു. കലാ അദ്ധ്യാപക പരിശീലന ക്ളാസുകളിലെ സംസ്ഥാന പരിശീലകനാണ്. സ്കൗട്ടിംഗ് പരിശീലനത്തിന് 2019ൽ സംസ്ഥാന തല അംഗീകാരം ലഭിച്ചിട്ടുണ്ട്. ചുമർ ചിത്രരചനക്കും ചിത്ര സൗഹൃദ ഓഫീസ് നിർമ്മാണത്തിനും വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് അംഗീകാരം, നിരവധി അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയിൽ ഉൾപ്പെടെ ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചു.
തലശേരി കതിരൂർ സ്വദേശിയാണ്.