കാലടി: ലക്ഷദ്വീപ് ജനതയുടെ മേൽ സംഘപരിവാർ നടത്തുന്ന ഗൂഢനീക്കങ്ങൾക്കെതിരെ പ്രതിഷേധിച്ചു. ദ്വീപ് ജനതയ്ക്ക് പരിപൂർണപിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യജ്വാല സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി.ആന്റു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാർ അദ്ധ്യക്ഷനായി. വിപിൻദാസ്, നെൽസൺ പുളിക്ക, പി.യു. ജെനിഷ് തുടങ്ങിയവർ സംസാരിച്ചു.