പള്ളുരുത്തി: വെള്ളിയാഴ്ച രാവിലെ മുതൽ കാണാതായ ഹാർബർ എ.എസ്.ഐ ഉത്തംകുമാർ തിരിച്ചെത്തി. സ്വന്തം വാഹനത്തിൽ ഗുരുവായൂർക്ക് പോയ ഇദ്ദേഹം പൊലീസ് പിൻതുടരുന്നുണ്ട് എന്ന് അറിഞ്ഞതോടെയാണ് ഇന്നലെ തിരിച്ചെത്തിയത്.
ഉത്തംകുമാറിനെ കാണാനില്ലെന്നും മേലുദ്യോഗസ്ഥന്റെ പീഡനമാണ് കാരണമെന്നും ഭാര്യ പള്ളുരുത്തി സി.ഐക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയതിന് കാരണം കാണിക്കൽ നോട്ടീസ് നൽകുക മാത്രമേ ചെയ്തിട്ടുള്ളൂ എന്ന് മേലുദ്യോസ്ഥൻ അറിയിച്ചു. മുൻപും പല തവണ എ.എസ്.ഐ സസ്‌പെൻഷനിലായിട്ടുണ്ട്. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ എ.എസ്.ഐയെ വീട്ടിലേക്ക് തിരിച്ചയച്ചു. ഇടക്കൊച്ചിയിലാണ് ഇദ്ദേഹം കുടുംബവുമായി താമസിക്കുന്നത്.