bjp
നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാംവാർഷിക ദിനത്തിൽ സേവാഹി സംഘടന്റെ ഭാഗമായി ബി.ജെ.പിയും സേവാഭാരതിയും സംയുക്തമായി സംഘടിപ്പിച്ച അണുനശീകരണ കാമ്പയിൻ ആലുവ റെയിൽവേ സ്റ്റേഷനിൽ മാനേജർ സി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ രണ്ടാംവാർഷിക ദിനത്തിൽ 'സേവാഹി സംഘടന്റെ' ഭാഗമായി ബി.ജെ.പി മുനിസിപ്പൽ കമ്മിറ്റിയും സേവാഭാരതിയും സംയുക്തമായി ആലുവ റെയിൽവേ സ്റ്റേഷൻ അണുനശീകരണം നടത്തി. സ്റ്റേഷൻ മാനേജർ സി.കെ. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ മാസ്റ്റർ വിനോദ്, ബി.ജെ.പി ആലുവ നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, സേവാഭാരതി പ്രസിഡന്റ് വിഷ്ണുപ്രസാദ്, നഗരസഭാ കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ശ്രീലതാ രാധാകൃഷ്ണൻ, എസ്. സുനിൽകുമാർ, ആർ സതീഷ്‌കുമാർ, ജോയ് വർഗീസ്, പത്മകുമാർ, എം.കെ. സതീഷ്, അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.