കൊച്ചി: ശുചീകരണവും സന്നദ്ധസേവനങ്ങളുമായി ജില്ലയിലെ മുഴുവൻ സി.ഐ.ടി.യു യൂണിറ്റുകളും സ്ഥാപക ദിനം ആചരിച്ചു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ശുചീകരണം നടത്തി അലങ്കരിച്ച ശേഷം പതാക ഉയർത്തിയാണ് ആഘോഷത്തിന് തുടക്കം കുറിച്ചത്.

തുടർന്ന് ഓരോപ്രദേശത്തും ഫോഗിങ് നടത്തി അണുവിമുക്തമാക്കൽ, കൊവിഡ് രോഗികളുടെ വീടുകളും പരിസരവും വൃത്തിയാക്കൽ, അംഗൻവാടി തുടങ്ങിയ പൊതുസ്ഥാപനങ്ങൾ ശുചീകരിക്കൽ എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.

അമ്പലമുകൾ വ്യവസായ മേഖലയിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ.മണിശങ്കർ പതാക ഉയർത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേയ്ക്ക് ജനറൽ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂണിയൻ ശേഖരിച്ച ഒരു ലക്ഷം രൂപ പി.വി.ശ്രീനിജിൻ എംഎൽഎ യ്ക്ക് കൈമാറി.
ഏലൂരിൽ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. തൃക്കളത്തൂരിൽ കാവുംപടിയിലെ ദിനാചരണം സി.ഐ.ടി.യു .ജില്ലാ പ്രസിഡന്റ് പി.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
എറണാകുളത്ത് മാർക്കറ്റിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ.ജേക്കബ്, പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി. പരിസരത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.സി.മോഹനൻ, കളമശേരി അപ്പോളോ ടയേഴ്‌സിനു മുന്നിൽ അഡ്വ. മുജീബ് റഹ്മാൻ എന്നിവരും ദിനാചരണം ഉദ്ഘാടനം ചെയ്തു.