sasi
ഒക്കൽ പഞ്ചായത്തിൽ അണുനശീകരണം നടത്തുന്ന വി.ബി.ശശി

പെരുമ്പാവൂർ: വീടുകളിലെത്തി ഒറ്റയ്ക്ക് അണുനശീകരണം നടത്തി വി.ബി.ശശി. മഹാമാരിക്കാലത്ത് വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും വിവിധ ജീവകാരുണ്യപ്രവർത്തനം നടത്തുമ്പോൾ ശശി ഒറ്റയ്ക്കാണ് ജനസേവനത്തിനിറങ്ങിയിരിക്കുന്നത്.

ഒക്കൽ ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ കൊവിഡ് പോസിറ്റീവായവരുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും അണുനശീകരണം നടത്തുന്നത് ശശിയാണ്. ഇതിനായി സ്വന്തമായി അണുനശീകരണ പമ്പും അണുനാശിനികളും വാങ്ങി ആവശ്യമായ മുൻകരുതലുകളും എടുക്കുന്നുണ്ട്.

പഞ്ചായത്ത് വൈസ് പ്രസിഡന്റും ഹൈസ്കൂൾ അദ്ധ്യാപികയുമായ ഭാര്യ സിന്ധുവും അണുനശീകരണത്തിൽ പങ്കെടുക്കുന്നുണ്ട്.ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പെരുമ്പാവൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.