പെരുമ്പാവൂർ: ലോക്ക് ഡൗൺ കാലത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥയിലുള്ള കെട്ടിടങ്ങളിൽ വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് കെട്ടിട വാടക ഒഴിവാക്കി തരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേരള ടെക്സ്റ്റയിൽ ആൻഡ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫയർ അസോസിയേഷൻ പെരുമ്പാവൂർ മേഖല പ്രസിഡന്റ് കെ.പി.അലിയാർ, സെക്രട്ടറി പി.എം.ഷിഹാബ് എന്നിവർ സർക്കാരിനോടും പെരുമ്പാവൂർ നഗരസഭ ചെയർമാനോടും ആവശ്യപ്പെട്ടു.