വൈപ്പിൻ: എടവനക്കാട് ഹിദായത്തുൽ ഇസ്ളാം ഹയർസെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർത്ഥി സംഘടനയായ ഹിദായത്തുൽ ഇസ്ലാം സ്‌കൂൾ അലുമ്നി അസോസിയേഷൻ (ഹിസ) എടവനക്കാട് പ്രൈമറി ഹെൽത്ത് സെന്ററിലേക്ക് നൽകിയ കൊവിഡ് ആന്റിജൻ ടെസ്റ്റ് കിറ്റ് ജനറൽ സെക്രട്ടറി മുല്ലക്കര സക്കരിയ പഞ്ചായത്ത് പ്രസിഡന്റ് അസീന സലാമിന് കൈമാറി. വൈസ് പ്രസിഡന്റ് വി.കെ. ഇക്ബാൽ, ഹിസ സെക്രട്ടറി കെ.എ. മുഹമ്മദ് ഇബ്രാഹിം, ടി.പി. മുഹമ്മദ് അജ്മൽ എന്നിവർ പങ്കെടുത്തു.