പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ കോടനാട് ഫാമിലി ഹെൽത്ത് സെന്ററിന് 20 പൾസ് ഓക്‌സി മീറ്റർ നൽകി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു . കൂവപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു , ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ അനു അബീഷ് , മെമ്പറന്മാരായ എ.ടി അജിത് കുമാർ ,ഷോജ റോയ് തുടങ്ങിയവർ പങ്കെടുത്തു.