പെരുമ്പാവൂർ: പെരുമ്പാവൂർ ഗവൺമെന്റ് സർവന്റ്‌സ് സഹകരണ സംഘം വിവിധ പഞ്ചായത്തുകളിലേക്ക് പതിനായിരം രൂപയുടെ കൊവിഡ് പ്രതിരോധത്തിനായുള്ള മെഡിക്കൽ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും വിതരണം ചെയ്തു.
വാഴക്കുളം, വെങ്ങോല, രായമംഗലം, പെരുമ്പാവൂർ താലൂക്കാശുപത്രി, മുടക്കുഴ, വേങ്ങൂർ പഞ്ചയത്ത് ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് വിതരണം നടന്നത്. പെരുമ്പാവൂർ നഗരസഭാ പ്രദേശത്ത് പ്രവർത്തിക്കുന്ന ജനകീയ അടുക്കളയിലേക്കുള്ള ഭക്ഷ്യ ധാന്യങ്ങൾ എൻ.സി.മോഹനൻ ഏറ്റുവാങ്ങി. വിവിധ പഞ്ചായത്തുകളിൽ സംഘം പ്രസിഡന്റ് എം.എ. വേണു ഉപകരണങ്ങൾ കൈമാറി.ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.എം.രാജേഷ്, സുനിൽകുമാർ, കെ.പി.സന്തോഷ്, ഗെന്നി മോൾ , എം.കെ. പൗലോസ്, രവിന്ദ്രൻ പി.കെ, സെറ്റോ പ്രവർത്തകരായ ജോഷി പോൾ, എ.വി. ബിജു, കെ.കെ. സുധാകരൻ, അയ്യപ്പൻ കുട്ടി, ജലജ കുമാരി എന്നിവർ പങ്കെടുത്തു.

വാഴക്കുളം പഞ്ചായത്ത പ്രസിഡന്റ് ഗോപാൽ ഡിയോ, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ജയകുമാർ വേങ്ങൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജു പീറ്റർ, മുടക്കുഴ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രാജിക കുട്ടപ്പൻ, വെങ്ങോല മെഡിക്കൽ ഓഫീസർ ഡോ.അനിത ഷേണായി. പെരുമ്പാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാനി എന്നിവർ സാധനങ്ങൾ ഏറ്റുവാങ്ങി.