ഉദയംപേരൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഉദയംപേരൂർ നോർത്ത് യൂണിറ്റ് പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് നൽകുന്ന 25000 രൂപയുടെ ചെക്ക് ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളിക്ക് കൈമാറി. ചടങ്ങിൽ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. മനോഹരൻ, യൂണിറ്റ് പ്രസിഡന്റ് തങ്കമണി, സെക്രട്ടറി ശിവശങ്കരൻ, ഖജാൻജി സി.എസ്. വിദ്യാസാഗർ, പി.ജി. രാജൻ, പി.എൻ. ശാന്തകുമാരി, സി. എസ്. കാർത്തികേയൻ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.