ആമ്പല്ലൂർ: കൊവിഡിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ബാങ്ക് അംഗങ്ങളും റേഷൻകാർഡ് ഉടമകളുമായ വീട്ടമ്മമാർക്ക് പതിനായിരം രൂപ 18 മാസത്തെ കാലയളവിൽ പലിശരഹിത വായ്പയായി നൽകുവാൻ ആമ്പല്ലൂർ 502-ാം നമ്പർ സഹകരണബാങ്ക് തീരുമാനിച്ചു. ബാങ്ക് അംഗങ്ങളായ വ്യാപാരികൾക്ക് 1 ലക്ഷം രൂപ വരെ 4% പലിശനിരക്കിൽ ഒരുവർഷ കാലാവധിക്ക് സ്വർണപ്പണയ വായ്പ നൽകുമെന്നും ബാങ്ക് പ്രസിഡന്റ് എൻ.പി. രാജീവ്, സെക്രട്ടറി സി.ആർ. ശങ്കരൻകുട്ടി എന്നിവർ അറിയിച്ചു.