covid

കൊച്ചി: കർശന നിയന്ത്രണങ്ങളിൽ കൊവിഡ് വ്യാപന നിരക്ക് കുറയുന്നതിന്റെ ആശ്വാസത്തിലാണ് ജില്ല. നാളുകൾക്ക് ശേഷം ജില്ലയിൽ ഇന്നലെ രണ്ടായിരത്തിൽ താഴെ ആളുകൾക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ 1977 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം, ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ ഏഴ്, 11 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് ബാധിച്ചു. 1919 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചപ്പോൾ 40 പേരുടെ രോഗ ബാധിത ഉറവിടം വ്യക്തമല്ല.
ഐ.എൻ.എച്ച്. എസ് അഞ്ച് പേർക്കും 24 അതിഥി തൊഴിലാളികളും രോഗം വന്നു. 3439 പേർ രോഗ മുക്തി നേടി. ഇന്നലെ 2051 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5192 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 83812 ആണ്. കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 34715 ആണ് .

• തൃക്കാക്കര 115
• കളമശ്ശേരി 73
• പള്ളുരുത്തി 65
• കുമ്പളങ്ങി 52
• എടത്തല 46
• ഞാറക്കൽ 46
• ഫോർട്ട് കൊച്ചി 46
• വാളകം 44
• കടുങ്ങല്ലൂർ 42
• ചെല്ലാനം 41
• കീഴ്മാട് 39
• കിഴക്കമ്പലം 38
• തൃപ്പൂണിത്തുറ 38
• കടവന്ത്ര 33
• വടക്കേക്കര 31
• വൈറ്റില 31

ആ​വ​ശ്യ​ ​സേ​വ​ന​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ ​ബാ​ങ്കു​ക​ൾ,​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​മി​നി​മം​ ​ജീ​വ​ന​ക്കാ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട് ​തി​ങ്ക​ൾ​ ,​ബു​ധ​ൻ​ ,​വെ​ള്ളി​ ​എ​ന്നീ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​വൈ​കി​ട്ട് 5​ ​മ​ണി​ ​വ​രെ​ ​പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണ്.

ജീ​വ​ന​ക്കാ​ർ​ക്ക് തി​രി​ച്ചി​യ​ൽ​ ​രേ​ഖ നിർബന്ധം

ക​ണ്ട​യി​ൻ​മെ​ന്റ് ​സോ​ണു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​വും​ ​യാ​ത്ര​യും​ ​ക​ർ​ശ​ന​മാ​യി​ ​നി​യ​ന്ത്രി​ച്ചു​ ​. ​അ​വ​ശ്യ​ ​സ​ർ​വീ​സു​ക​ളി​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​അ​വ​രു​ടെ​ ​തി​രി​ച്ചി​യ​ൽ​ ​രേ​ഖ​യു​ടെ​ ​മാ​ത്രം​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക​ണ്ടെ​യി​ൻ​മെ​ന്റ് ​സോ​ണു​ക​ളി​ൽ​ ​നി​ന്നും​ ​പ്ര​വേ​ശ​ന​വും​ ​യാ​ത്ര​യും​ ​അ​നു​വ​ദി​ക്കു​ന്ന​താ​ണ് .
ഇ​ള​വു​ക​ൾ​ ​അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ ​സ​ർ​വീ​സു​ക​ൾ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​അ​വ​രു​ടെ​ ​തി​രി​ച്ച​റി​യ​ൽ​ ​രേ​ഖ​യോ​ടൊ​പ്പം​ ​മേ​ൽ​ ​അ​ധി​കാ​രി​യു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​കൂ​ടി​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജോ​ലി​ ​സ്ഥ​ല​ത്തേ​ക്ക് ​യാ​ത്ര​ ​അ​നു​വ​ദി​ക്കു​ന്ന​താ​ണ്.​ ​ഇ​വ​ർ​ക്ക് ​ആ​വ​ശ്യ​മെ​ങ്കി​ൽ​ ​അ​താ​ത് ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​വ​ഴി​ ​ല​ഭ്യ​മാ​കു​ന്ന​ ​പാ​സു​ക​ൾ​ ​യാ​ത്ര​ക്കാ​യി​ ​ഉ​പ​യോ​ഗി​ക്കാം.

ക​ണ്ടെ​യി​മെ​ന്റ് ​സോ​ണു​ക​ൾ​

കൊ​വി​ഡ് ​രോ​ഗ​വ്യാ​പ​നം​ ​ഫ​ല​പ്ര​ദ​മാ​യി​ ​നേ​രി​ടു​ന്ന​തി​ലേ​ക്കാ​യി​ ​ജി​ല്ല​യി​ലെ​ ​രോ​ഗ​വ്യാ​പ​ന​ ​സാ​ദ്ധ്യ​ത​ ​കൂ​ടു​ത​ലു​ള്ള​ ​പ്ര​ദേ​ശ​ങ്ങ​ളെ​ ​ക​ണ്ടെ​യി​ൻ​മെ​ന്റ് ​സോ​ണു​ക​ളാ​യി​ ​പ്ര​ഖ്യാ​പി​ച്ചു.​
36​ ​പ​ഞ്ചാ​യ​ത്തു​ക​ളും​ ​കൊ​ച്ചി​ ​ന​ഗ​ര​സ​ഭ​യു​ടെ​ 16​ ​ഡി​വി​ഷ​നു​ക​ളു​മാ​ണ് ​മു​ഴു​വ​നാ​യി​ ​ക​ണ്ടെ​യി​ൻ​മെ​ന്റ് ​സോ​ണു​ക​ളാ​ക്കി​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.​ ​ഇ​ന്ന​ലെ​ ​അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​ ​ഈ​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യും​ ​അ​ട​ച്ചു.

നിയന്ത്രണങ്ങളും ഇളവുകളും

അ​വ​ശ്യ​ ​സേ​വ​ന​ങ്ങ​ൾ​ക്കാ​യി​ ​ജ​ന​ങ്ങ​ൾ​ ​ഏ​റ്റ​വും​ ​അ​ടു​ത്തു​ള്ള​ ​ക​ട​ക​ൾ,​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​അ​ശ്ര​യി​ക്കേ​ണ്ട​താ​ണ്.​ ​പ​ല​ച​ര​ക്കു​ക​ട​ക​ൽ​ ,​ബേ​ക്ക​റി​ ,​പ​ഴം​ ​പ​ച്ച​ക്ക​റി​ ​ക​ട​ക​ൾ​ .​ ​മ​ത്സ്യ​മാം​സ​ ​വി​ത​ര​ണ​ ​ക​ട​ക​ൾ​ ,​കോ​ഴി​ ​വ്യാ​പാ​ര​ ​ക​ട​ക​ൾ​ ,​ ​കോ​ൾ​ഡ് ​സ്റ്റോ​റേ​ജ് ​എ​ന്നി​വ​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ ​വൈ​കി​ട്ട് 5​ ​മ​ണി​ ​വ​രെ​ ​പ്ര​വ​ർ​ത്തി​ക്കാ​വു​ന്ന​താ​ണ്.​ ​ഹോം​ ​ഡെ​ലി​വ​റി​ ​സം​വി​ധാ​നം​ ​പ​ര​മാ​വ​ധി​ ​പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തും​ ​ആ​യ​തി​നാ​യി​ ​വാ​ർ​ഡ് ​ത​ല​ ​ആ​ർ.​ആ​ർ.​ടി​ക​ൾ,​ ​ക​മ്മി​റ്റി​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​വോ​ള​ന്റി​യേ​ഴ്‌​സ്‌​ന്റെ​ ​സേ​വ​നം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​തു​മാ​ണ് .​ ​ആ​ശു​പ​ത്രി​ക​ൾ,​ ​ഡി​സ്പ​ൻ​സ​റീ​സ് ,​മെ​ഡി​ക്ക​ൽ​ ​ഷോ​പ്പു​ക​ൾ,​ ​പെ​ട്രോ​ൾ​ ​പ​മ്പു​ക​ൾ,​ ​മെ​ഡി​ക്ക​ൽ​ ​ലാ​ബു​ക​ൾ​ ,​ക്ലി​നി​ക്ക​ൽ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ,​ ​ക​ണ്ണ​ട​ക​ൾ​ ​വി​ല്പ​ന​ ​ന​ട​ത്തു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ,​ ​ആ​യു​ഷ് ​കേ​ന്ദ്ര​ങ്ങ​ൾ​ ,​റേ​ഷ​ൻ​ ​ക​ട​ക​ൾ​ ​എ​ന്നി​വ​യ്ക്ക് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ബാ​ധ​ക​മ​ല്ല​ .
ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ​ ​രാ​ത്രി​ 7​:30​ ​മ​ണി​ ​വ​രെ​ ​മാ​ത്രം​ ​പാ​ഴ്‌​സ​ൽ​ ​സൗ​ക​ര്യം​ ​മാ​ത്രം.​ ​ക​ണ്ടെ​യി​ൻ​മെ​ന്റ് ​സോ​ണു​ക​ളി​ൽ​ ​മ​ഴ​ക്കാ​ല​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ത​ട​സ​മി​ല്ലാ​തെ​ ​ന​ട​ത്താ​വു​ന്ന​താ​ണ് .
ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ൽ​ ​മ​ത​പ​ര​മാ​യ​ ​ച​ട​ങ്ങു​ക​ൾ​ ​പൊ​തു​ജ​ന​ങ്ങ​ളു​ടെ​ ​പ​ങ്കാ​ളി​ത്ത​മി​ല്ലാ​തെ​ ​ന​ട​ത്താ​വു​ന്ന​താ​ണ് .​ ​ഹാ​ർ​ബ​റു​ക​ളി​ൽ​ ​പ​ര​സ്യ​ ​ലേ​ലം​ ​ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്.​ ​പ​രി​ശോ​ധ​ന​യ്ക്ക് ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​എ​റ​ണാ​കു​ളം​ ​സി​റ്റി​ ,​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​എ​ന്നി​വ​രെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തു​ന്നു​ .