spc
ആയവന പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്കുള്ള ഭക്ഷണ സാമഗ്രികൾ എസ്.പി.സി ജില്ല അസിസ്റ്ററ്റ് നോഡൽ ഓഫീസർ ഷാബു കൈമാറുന്നു

മൂവാറ്റുപുഴ: ജില്ലയിലെ എസ്.പി.സിയുടെ നേതൃത്വത്തിൽ പൈങ്ങോട്ടൂർ സെന്റ് ജോസഫ് എച്ച്.എസ്.എസ്, കദളിക്കാട് വിമല മാതാ എച്ച് . എസ്, വാഴക്കുളം എസ്.എൽ.ടി.എച്ച്.എസ്.എസ് എന്നീ സ്കൂളുകളിൽ നിന്നും ഭക്ഷണ സാധനങ്ങൾ സമാഹരിച്ച് ആയവന പഞ്ചായത്തിലെ സമൂഹ അടുക്കളയിലേക്കും മടക്കത്താനം റീഹാബിലിറ്റേഷൻ സെന്ററിലേക്കും വിതരണം ചെയ്തു. എസ്.പി.സി റൂറൽ ജില്ലാ അസിസ്റ്ററ്റ് നോഡൽ ഓഫീസർ ഷാബു , എസ്.വി.സി. ജില്ലാ കോഡിനേറ്റർ ഗോകുൽ, സി.പി.ഒ മാരായ ജോബി ജോൺ, ഡോണി ജോർജ് ,കബീർ പി.എ, റോസീ, എസ്.പി.സി സ്കൂൾ കോഒാഡിനേറ്റർമാരായ ഫിറോസ് ഷാജി, അനു റെജി, ലിയാമോൾ എന്നിവർ നേതൃത്വം നൽകിയത്.