കൊച്ചി: ലക്ഷദ്വീപ് ജനതയുടെ തൊഴിലും ഉപജീവന അവകാശവും തടയുകയും ദ്വീപിനേയും അതിന്റെ തീര, മത്സ്യമേഖലയേയും ആഴക്കടൽ മേഖലയിലെ ധാതുസമ്പത്തുക്കൾ കുത്തകകൾക്ക് തീറെഴുതുകയും ചെയ്യുന്ന നടപടികൾക്കെതിരേ മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ നേതൃത്വത്തിൽ ഇന്ന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഐലൻഡ് ഓഫീസിന് മുന്നിൽ ധർണ നടത്തും. സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്യും.