കൊച്ചി: ലക്ഷദ്വീപിന്റെ പ്രത്യേക അവകാശങ്ങൾ ഇല്ലാതാക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സി.പി.എം വില്ലിംഗ്ടൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ ഓഫീസിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. രാവിലെ 10ന് സി.പി.എം ജില്ലാസെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും.