കൊച്ചി: രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തോടനുബന്ധിച്ച് ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് റെയിൽവേ സ്റ്റേഷൻ അണുവിമുക്തമാക്കി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഷിക ദിനത്തോടനുബന്ധിച്ച് സേവ ഹി സംഘടൻ എന്നപേരിൽ രാജ്യത്ത് ഒരു ലക്ഷം പൊതുഇടങ്ങൾ ബി.ജെ.പി പ്രവർത്തകർ അണുവിമുക്തമാക്കി. ഇതൊടൊപ്പം ഭക്ഷണംപൊതികൾ, അവശ്യ വസ്തുക്കൾ, മരുന്ന്, സാനിറ്റൈസർ, മാസ്‌ക് എന്നിവ വിതരണം ചെയ്തു. ജില്ലയിലെ വിവിധ മോർച്ചകളുടെ ആഭിമുഖ്യത്തിൽ രക്തദാനവും സംഘടിപ്പിച്ചു. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിക്ക് ബി.ജെ.പി എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി മനോജ് കുമാർ, ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് സ്വരാജ് സോമൻ, യു.ആർ. രാജേഷ്, കെ.പി. ജയകൃഷ്ണൻ അഡ്വക്കേറ്റ് ജസ്റ്റസ് എന്നിവർ നേതൃത്വം നൽകി.