മുളന്തുരുത്തി: പരിസ്ഥിതിക്ക് ഏറെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുവാൻ ഇടയാക്കുന്ന കെ. റെയിൽ പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് കെ റെയിൽ വിരുദ്ധ സംയുക്തസമിതി ജില്ലാകമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം.പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പരിസ്ഥിതി, സാമൂഹിക-സാമ്പത്തിക അവസ്ഥയെ പരിഗണിക്കാതെയാണ് ഇത്തരമൊരു പദ്ധതി സർക്കാർ കൊണ്ടുവരുന്നത്. നിലവിലുള്ള പൊതുഗതാഗത മേഖലകൾ മെച്ചപ്പെടുത്തി സംരക്ഷിച്ച് നിലനിർത്തുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈനായി നടന്ന യോഗത്തിൽ ബിനു കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന കൺവീനർ എസ്. രാജീവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാതല ഭാരവാഹികളായി വിനു കുര്യാക്കോസ് (പ്രസിഡന്റ് ), അഡ്വ.സുനു പി ജോൺ, ബേബി തോമസ്, ചന്ദ്രഹാസൻ, കെ.എസ്. ഹരികുമാർ (വൈസ് പ്രസിഡന്റുമാർ), സി.കെ. ശിവദാസൻ (കൺവീനർ), ജോസ് പുതുമുള്ളിൽ, കെ.പി. സാൽവിൻ, എയ്ഗിൻസൺ, എ.വി. കുര്യാക്കോസ് (ജോയിന്റ് കൺവീനർമാർ) എന്നിവരടങ്ങുന്ന
ഇരുപത്തംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.