laksha

കൊച്ചി:ലക്ഷദ്വീപിൽ സഞ്ചാരനിയന്ത്രണം കടുപ്പിച്ച ഉത്തരവ് പ്രാബല്യത്തിൽ വന്ന ഇന്നലെയും പ്രതിഷേധങ്ങൾ തുടർന്നു. വിവാദമുണ്ടാക്കിയ അഡ്മിനിസ്‌ട്രേറ്റർ പ്രുഫുൽ കെ. പട്ടേൽ ഇന്നോ നാളെയോ ദ്വീപിലെത്തും. പരസ്യമായി പ്രതിഷേധിച്ചതിന് അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെ ദ്വീപിലും വൻകരയിലും ശക്തമായ പ്രതിഷേധത്തിന് രാഷ്ട്രീയപാർട്ടികളും മറ്റ് സംഗടനകളും ഒരുങ്ങുകയാണ്.

ഉത്തരവ് നിലവിൽ വന്നതിനാൽ ദ്വീപിലേക്ക് ഇനി സന്ദർശകരെ കർശന വ്യവസ്ഥകളോടെയേ അനുവദിക്കൂ. അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ടിന്റെ അനുമതിയാണ് വേണ്ടത്. വൻകരയിൽ നിന്ന് ലക്ഷദ്വീപിൽ എത്തിയവരോട് ആറു ദിവസത്തിനകം പുറത്തുപോകാനും നിർദ്ദേശമുണ്ട്. ടൂറിസ്റ്റുകളും സന്ദർശനപാസിൽ എത്തിയവരും മടങ്ങേണ്ടിവരും.

ദ്വീപുകളിൽ ഹെലികോപ്ടർ ഉപയോഗിക്കാനുള്ള വ്യവസ്ഥകളും കർശനമാക്കി. കടലിലും കരയിലും ജാഗ്രതയും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. സംശയകരമായ ഏതുകാര്യവും നിരീക്ഷിക്കും. ആറംഗ ഉദ്യോഗസ്ഥ സമിതിക്കാണ് നിരീക്ഷണച്ചുമതല.

അഡ്മിനിസ്‌ട്രേറ്റർ ഇന്നലെ ദ്വീപിൽ എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വിമാന സർവീസ് ഇല്ലാത്തതിനാലാണ് എത്താത്തതെന്നാണ് സൂചന.

വീടുകളിലും സാമൂഹികമാദ്ധ്യമങ്ങളിലും പ്രതിഷേധം തുടരുകയാണ്. എൻ.സി.പി ഇന്നലെ വീടുകൾക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. 'ഇൻ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ്' എന്ന വാട്ട്‌സാപ്പ് കൂട്ടായ്‌മ സമരമുറ്റം എന്നപേരിൽ കരിദിനം ആചരിച്ചു. ഇവയുടെ ചിത്രങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു.

കൊച്ചിയിൽ പ്രതിഷേധം

ലക്ഷദ്വീപുവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വില്ലിംഗ്ടൺ ഐലൻഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുമ്പിൽ ഇന്നു രാവിലെ 10 ന് ധർണ സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും.

സി.പി.ഐ.എം റെഡ് ഫ്‌ളാഗ് ഇന്ന് ലക്ഷദ്വീപ് ഐക്യദാർഢ്യദിനം ആചരിക്കും. വീടുകളിലും അനുവദനീയ സ്ഥലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ അറിയിച്ചു. മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ ധർണ സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്യും.

ല​ക്ഷ​ദ്വീ​പ്:​ ​പ്ര​മേ​യം
സഭഇ​ന്ന് ​പാ​സാ​ക്കും

രാ​ഷ്ട്രീ​യ​ ​ലേ​ഖ​കൻ

₹​ന​ന്ദി​പ്ര​മേ​യ​ ​ച​ർ​ച്ച​ ​കെ.​കെ.​ശൈ​ല​ജ​ ​തു​ട​ങ്ങി​വ​യ്ക്കും
തി​രു​വ​ന​ന്ത​പു​രം​:​ ​ല​ക്ഷ​ദ്വീ​പി​ന്റെ​യും​ ​അ​വി​ട​ത്തെ​ ​ജ​ന​ങ്ങ​ളു​ടെ​യും​ ​സം​ര​ക്ഷ​ണ​ത്തി​ന് ​വെ​ല്ലു​വി​ളി​ ​ഉ​യ​ർ​ത്തു​ന്ന​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​റെ​ ​നീ​ക്കം​ ​ചെ​യ്യ​ണ​മെ​ന്നും,​ ​ജീ​വ​നും​ ​ഉ​പ​ജീ​വ​ന​ങ്ങ​ളും​ ​സം​ര​ക്ഷി​ക്കാ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഇ​ട​പെ​ട​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​പ്ര​മേ​യം​ ​നി​യ​മ​സ​ഭ​ ​ഇ​ന്ന് ​പാ​സ്സാ​ക്കും.
അ​ടു​ത്തി​ടെ​ ​അ​ന്ത​രി​ച്ച​ ​നേ​താ​ക്ക​ൾ​ക്കും​ ​മു​ൻ​ ​അം​ഗ​ങ്ങ​ൾ​ക്കും​ ​ച​ര​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചാ​വുംസ​ഭാ​സ​മ്മേ​ള​നം​ ​ആ​രം​ഭി​ക്കു​ക.​ ​തു​ട​ർ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ല​ക്ഷ​ദ്വീ​പ് ​വി​ഷ​യ​ത്തി​ൽ​ ​ച​ട്ടം​ 118​ ​അ​നു​സ​രി​ച്ചു​ള്ള​ ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ക്കും.​ ​ഭ​ര​ണ,​ ​പ്ര​തി​പ​ക്ഷ​ ​നി​ര​യി​ൽ​ ​നി​ന്ന് ​മൂ​ന്ന് ​പേ​ർ​ ​വീ​തം​ ​സം​സാ​രി​ക്കും.​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ൽ​ ​പ്ര​മേ​യ​ങ്ങ​ളും​ ​ഉ​പ​ക്ഷേ​പ​ങ്ങ​ളും​ ​ഇ​ന്ന് ​ഒ​ഴി​വാ​ക്കും.​ ​ചോ​ദ്യോ​ത്ത​ര​വേ​ള​ ​ഈ​യാ​ഴ്ച​യി​ല്ല.
ഗ​വ​ർ​ണ​റു​ടെ​ ​ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ള്ള​ ​ന​ന്ദി​പ്ര​മേ​യ​ ​ച​ർ​ച്ച​യ്ക്ക് ​സ​ഭ​യു​ടെ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ഒ​രു​ ​വ​നി​താ​ ​അം​ഗം​ ​തു​ട​ക്ക​മി​ടും.​ ​മു​ൻ​ ​മ​ന്ത്രി​യും​ ​സി.​പി.​എം​ ​നി​യ​മ​സ​ഭാ​ക​ക്ഷി​ ​വി​പ്പു​മാ​യ​ ​കെ.​കെ.​ ​ശൈ​ല​ജ​യാ​ണ് ​പ്ര​മേ​യം​ ​അ​വ​ത​രി​പ്പി​ച്ച്ച​ർ​ച്ച​ ​തു​ട​ങ്ങി​ ​വ​യ്ക്കു​ന്ന​ത്.​ ​മൂ​ന്ന് ​ദി​വ​സ​മാ​ണ് ​ച​ർ​ച്ച.