പള്ളുരുത്തി: ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന ഓട്ടോ തൊഴിലാളികൾക്കും നിർദ്ധനരായവർക്കും ഭക്ഷ്യധാന്യകിറ്റ് നൽകി മാതൃകയാവുകയാണ് പള്ളുരുത്തിക്കാരനായ ഓട്ടോ തൊഴിലാളി ഉണ്ണി. താൻ സ്വരുക്കൂട്ടി വെച്ച പണവും സുമനസുകളുടെ സഹായവും ഉൾപ്പടെ നൂറോളം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കച്ചേരിപ്പടിയിൽ നടന്ന ചടങ്ങിൽ പള്ളുരുത്തി സി.ഐ സുമേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. ടി.എ. സിയാദ്, എസ്. കമറുദ്ദീൻ, നവാസ്, ഷക്കീർ, സഫർ എന്നിവർ പങ്കെടുത്തു.