കൊച്ചി: വാഹനങ്ങളിൽ നിന്ന് ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് പേർ പാലാരിവട്ടം പൊലീസിന്റെ പിടിയിലായി. പാലാരിവട്ടം കോച്ചാപ്പള്ളി റോഡിൽ ക്വാർട്ടേഴ്‌സിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച കളമശേരി മൂലേപാടം റോഡിൽ കാഞ്ഞിരത്തിങ്കൽ വീട്ടിൽ ഈശ്വരി, മകൻ കാർത്തിക് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡിനെ തുടർന്ന് ഓട്ടോറിക്ഷകൾ ക്വാർട്ടേഴ്‌സിന്റെ കോമ്പൗണ്ടിൽ സൂക്ഷിച്ചുവരികയായിരുന്നു. ഇത് മുതലാക്കിയാണ് പ്രതികൾ മോഷണം നടത്തിയത്. പാലാരിവട്ടം ഇൻസ്‌പെക്ടർ ഗിരീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.