കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം മേഖലാ കമ്മിറ്റി എറണകുളം ജനറൽ ആശുപത്രിക്ക് 100 പി.പി.ഇ കിറ്റുകൾ കൈമാറി. ആശുപത്രി കൊവിഡ് അപെക്‌സ് സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യാതിഥി ഹൈബി ഈഡൻ എം.പിയിൽ നിന്ന് കൊവിഡ് സെന്റർ നോഡൽ ഓഫീസർ ഡോ.സജിത്ത് ജോൺ, ആർ.എം.ഒ. ഡോ.ഷാബ് ഷെരീഫ് ഇബ്രാഹിം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മേഖലാ പ്രസിഡന്റ് പ്രദീപ് ജോസഫസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, വർക്കിംഗ് പ്രസിഡന്റ് ടി.ബി. നാസർ, മേഖല സെക്രട്ടറി സുരേഷ് ഗോപി, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ടോജി തോമസ്, ജനറൽ സെക്രട്ടറി കെ.എസ്. നിഷാദ് തുടങ്ങിയവർ സംസാരിച്ചു.