കൊച്ചി: സി.പി.എം വെണ്ണല ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ 300 പച്ചക്കറിക്കിറ്റ് വിതരണംചെയ്തു. കോർപ്പറേഷൻ കൗൺസിലർ സി.ഡി. വത്സലകുമാരി അദ്ധ്യക്ഷത വഹിച്ചു. സി.വി. ഭരതന് ആദ്യകിറ്റ് നൽകി. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം സി.എം. ദിനേശ്‌മണി ഉദ്ഘാടനംചെയ്തു. വെണ്ണല ലോക്കൽ സെക്രട്ടറി കെ.ടി. സാജൻ, വെണ്ണല സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ്, സി.പി.എം വെണ്ണല നോർത്ത് ബ്രാഞ്ച് സെക്രട്ടറി എസ്. മോഹൻദാസ് എന്നിവർ സംസാരിച്ചു.