തൃക്കാക്കര: കൊവിഡ് ബാധിതർക്ക് കൈത്താങ്ങായി തൃക്കാക്കര സർവ്വീസ് സഹകരണ ബാങ്ക്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്കിന്റെ പ്രവർത്തന പരിധിയിൽ വരുന്ന കളമശേരി നഗരസഭയിലെ പത്തും തൃക്കാക്കര നഗരസഭയിലെ രണ്ടും ഡിവിഷനുകളിൽ കൊവിഡ് ബാധിച്ചവർക്കും മുക്തരായവർക്കും ബാങ്ക് പ്രസിഡന്റ് പി.കെ രാജന്റെ നേതൃത്വത്തിൽ പ്രതിരോധ മരുന്നുകളും പ്രതിരോധ വസ്തുക്കളും അടങ്ങിയ കിറ്റ് വിതരണം ചെയ്തു. സെക്രട്ടറി ഇൻ ചാർജ് സീന പി.കെ, വൈസ്.പ്രസിഡന്റ് കെ.ബി വർഗ്ഗീസ് കുട്ടി, ബോർഡ് മെമ്പർ പി.ജി ശശിധരൻ നായർ, കെ.കെ ശശി, ജോണി, സാനു, കളമശ്ശേരി നഗരസഭ കൗൺസിലർമാരായ ഉണ്ണി, ലിസി കർത്തികേയൻ എന്നിവർ പങ്കെടുത്തു .