കൊച്ചി: സി.ഐ.ടി.യു വൈറ്റില ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ഐ.ടി.യുവിന്റെ 51ാമത് സ്ഥാപകദിനം ആചരിച്ചു. തൊഴിലാളികളുടെ വീടുകളിലും വിവിധ തൊഴിൽകേന്ദ്രങ്ങളിലും ദിനാചരണം സംഘടിപ്പിച്ചു. പാലാരിവട്ടം ജംഗ്ഷനിൽ നടന്ന ദിനാചരണം ഏരിയാ സെക്രട്ടറി അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. വി.ആർ. അശോകൻ അദ്ധ്യക്ഷനായി. കെ.ജെ. സാജി, എം.എസ്. മിഷൽ, എം.ബി. അനിൽകുമാർ എന്നിവർ സംസാരിച്ചു.