നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ 14-ാം വാർഡ് പുറയാറിൽ രണ്ടുവീടുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ പ്രദേശത്ത് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വെങ്ങോലംകുന്ന്, രണ്ടു സെന്റ് കോളനി എന്നിവിടങ്ങളിൽ ചെങ്ങമനാട് സഹകരണ ബാങ്കിന്റെ വാളന്റിയർ സേനയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. വാർഡ് മെമ്പർ ടി.വി. സുധീഷ് ഉദ്ഘാടനം നടത്തി. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ അദ്ധ്യക്ഷത വഹിച്ചു.
സുമ ഷാജി, സി.എ. അജാസ്, കെ.ബി. മനോജ്കുമാർ, ടി.കെ. സുധീർ എന്നിവർ സംസാരിച്ചു. പ്രദേശത്തെ മുഴുവൻ വീടുകളിലും വാളന്റിയർമാരുടെ നേതൃത്വത്തിൽ ഡെങ്കിപ്പനി ബോധവത്കരണവും ശുചീകരണവും സാനിറ്റൈസിംഗും നടത്തി.