containment

കൊച്ചി: കൊവിഡ് രോഗവ്യാപനം ഫലപ്രദമായി നേരിടുന്നതിലേക്കായി ജില്ലയിലെ രോഗവ്യാപന സാദ്ധ്യത കൂടുതലുള്ള പ്രദേശങ്ങളെ കണ്ടയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. 36 പഞ്ചായത്തുകളും കൊച്ചി നഗരസഭയുടെ 16 ഡിവിഷനുകളുമാണ് മുഴുവനായി കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ അർദ്ധരാത്രിയോടെ ഈ പ്രദേശങ്ങൾ പൂർണമായും അടച്ചു.

കണ്ടയിൻമെന്റ് സോണുകളിലേക്കുള്ള പ്രവേശനവും യാത്രയും കർശനമായി നിയന്ത്രിച്ചു ഉത്തരവാകുന്നു . ആവശ്യ സർവീസുകളിലെ ജീവനക്കാർക്ക് അവരുടെ തിരിച്ചിയൽ രേഖയുടെ മാത്രം അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്നും പ്രവേശനവും യാത്രയും അനുവദിക്കുന്നതാണ് .
ഇളവുകൾ അനുവദിക്കപ്പെട്ടിട്ടുള്ള സർവീസുകൾ ഉൾപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവരുടെ തിരിച്ചറിയൽ രേഖയോടൊപ്പം മേൽ അധികാരിയുടെ സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിൽ ജോലി സ്ഥലത്തേക്ക് യാത്ര അനുവദിക്കുന്നതാണ് . ഇവർക്ക് ആവശ്യമെങ്കിൽ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാകുന്ന പാസുകൾ യാത്രക്കായി ഉപയോഗിക്കാം.

ആവശ്യ സേവനങ്ങൾക്കായി ജനങ്ങൾ ഏറ്റവും അടുത്തുള്ള കടകൾ, സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടതാണ്. പലചരക്കുകടകൽ ,ബേക്കറി ,പഴം പച്ചക്കറി കടകൾ . മത്സ്യമാംസ വിതരണ കടകൾ ,കോഴി വ്യാപാര കടകൾ , കോൾഡ് സ്റ്റോറേജ് എന്നിവ രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കാവുന്നതാണ്. ഹോം ഡെലിവറി സംവിധാനം പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതും ആയതിനായി വാർഡ് തല ആർ.ആർ.ടികൾ, കമ്മിറ്റികൾ എന്നിവയുടെ വോളന്റിയേഴ്‌സ്‌ന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതുമാണ് . ആശുപത്രികൾ, ഡിസ്പൻസറീസ് ,മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, മെഡിക്കൽ ലാബുകൾ ,ക്ലിനിക്കൽ സ്ഥാപനങ്ങൾ , കണ്ണടകൾ വില്പന നടത്തുന്ന സ്ഥാപനങ്ങൾ , ആയുഷ് കേന്ദ്രങ്ങൾ ,റേഷൻ കടകൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ബാധകമല്ല .

ആവശ്യ സേവനങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മിനിമം ജീവനക്കാരെ ഉൾപ്പെടുത്തികൊണ്ട് തിങ്കൾ ,ബുധൻ ,വെള്ളി എന്നീ ദിവസങ്ങളിൽ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കാവുന്നതാണ്..

ഭക്ഷണശാലകളിൽ രാത്രി 7:30 മണി വരെ മാത്രം പാഴ്‌സൽ സൗകര്യം മാത്രം. എല്ലാ ഭക്ഷണശാലകളും ഓൺലൈൻ ഡെലിവറി കഴിവതും പ്രോത്സാഹിപ്പിക്കേണ്ടതാണ് .

കണ്ടയിൻമെന്റ് സോണുകളിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടത്താവുന്നതാണ് . ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാർക്ക് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ അഥവാ ബന്ധപ്പെട്ട പ്രവർത്തികൾക്ക് മേൽനോട്ടം വഹിക്കുന്ന എഞ്ചിനീയർ എന്നിവർ നൽകുന്ന തിരിച്ചറിയൽ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ് .

ടൂറിസവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചു ഉത്തരവാകുന്നു .

ആരാധാനാലയങ്ങളിൽ മതപരമായ ചടങ്ങുകൾ പൊതുജനങ്ങളുടെ പങ്കാളിത്തമില്ലാതെ നടത്താവുന്നതാണ് . ഹാർബറുകളിൽ പരസ്യ ലേലം ഒഴിവാക്കേണ്ടതാണ്. പരിശോധനയ്ക്ക് ജില്ലാ പൊലീസ് മേധാവി എറണാകുളം സിറ്റി , ജില്ലാ പൊലീസ് മേധാവി എറണാകുളം റൂറൽ എന്നിവരെ ചുമതലപ്പെടുത്തുന്നു .