കൊച്ചി: ഫാസിസ്റ്റ് നടപടികൾക്കെതിരെ പോരാടുന്ന ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി കൊച്ചിയിലെ അഡ്മിനിസ്‌ട്രേറ്റർ ഓഫീസിനുമുന്നിൽ ധർണ നടത്തി. ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ഉദ്ഘാടനംചെയ്തു. ഐക്യവേദി താലൂക്ക് സെകട്ടറി കെ.പി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ടി.യു.സി.ഐ സംസ്ഥാന സെക്രട്ടറി ടി.ബി. മിനി, ജില്ലാ കമ്മിറ്റിഅംഗങ്ങളായ പി.ജെ. ജോൺസൺ, ടി.ബി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.